തേനീച്ച വളര്‍ത്തലും പച്ചക്കറി കൃഷിയും                             Beekeeping and Agriculture

 തേനീച്ച വളര്‍ത്തല്‍ വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. തേനിനും മെഴുക്, പൂമ്പൊടി മുതലായ മറ്റു തേനീച്ച ഉത്പന്നങ്ങള്‍ക്കും വേണ്ടിയാണ് പൊതുവേ തേനീച്ചകളെ വളര്‍ത്തുന്നത്. എന്നാല്‍ പച്ചക്കറി കൃഷികളില്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുവാനും തേനീച്ച വളര്‍ത്തല്‍ സഹായകരമാണെന്ന് പലര്‍ക്കും അറിയില്ല. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും തേനീച്ച വളരെ പ്രയോജനകരമാണ്.

 

വിയര്‍പ്പൊഴുക്കാതെ വരുമാനം നേടാന്‍ സഹായിക്കുന്ന തേനീച്ച വളര്‍ത്തല്‍ വീട്ടമ്മമാര്‍ക്കും യുവജനങ്ങള്‍ക്കും മികച്ച വരുമാന മാര്‍ഗമായി മാറ്റാം.  വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ് തേനീച്ച വളര്‍ത്തല്‍. ഇതിനെ കാര്ഷികവൃത്തിയുമായി ബന്ധപ്പെടുത്തി ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. കൃഷിക്കാര്ക്ക് രണ്ടാമതൊരു വരുമാന മാര്ഗ്ഗമാണ് തേനീച്ച വളര്‍ത്തല്‍.

 

പെരുന്തേനീച്ച അഥവാ മലന്തേനീച്ച, കോല്‍ തേനീച്ച, ഇന്ത്യന്‍ തേനീച്ച അഥവാ ഞൊടിയന്‍, ഇറ്റാലിയന്‍ തേനീച്ച, ചെറുതേനീച്ച എന്നീ അഞ്ച് ഇനം തേനീച്ചകളാണ് ഇന്ത്യയില്‍ പ്രധാനമായും ഉള്ളത്. 

 

ധാരാളം തേനും പൂമ്പൊടിയും കിട്ടുന്ന സ്ഥലത്താവണം തേനീച്ചക്കൂട് സ്ഥാപിക്കേണ്ടത്.  വെള്ളക്കെട്ടുള്ള സ്ഥലമായിരിക്കരുത്. ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വേണം  കുടുസ്ഥാപിക്കാന്‍. തണലുള്ള സ്ഥലം ഉപയോഗിക്കണം. കൂടുതല്‍ പെട്ടികളുണ്ടങ്കില്‍ അവ തമ്മില്‍ 2 - 3 മീറ്റര്‍ അകലത്തില്‍ വയ്ക്കണം. വരികള്‍ തമ്മില്‍ 3- 6  മീറ്റര്‍ അകലം വേണം. പെട്ടികള്‍ കഴിയുന്നതും കിഴക്ക് ദര്‍ശനമായി വെക്കുക.

 

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ  തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണിത്‌. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍.  അര ഔണ്‍സ് നെല്ലിക്കാ നീരില്‍  അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും.  തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.  കൂടാതെ അമൃത് ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

 

വൈറ്റമിന്‍ ബി, സി, കെ എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും.  കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്.   തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും.  ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും.  തേന്‍ ഉപയോഗം  പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും.  സമ്പൂര്‍ണ്ണാഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.

 

ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.  തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്.

 

തേനീച്ച എന്നും കൃഷിക്കാരന്റെ ആത്മസുഹൃത്താണ്. കൃഷിയിലെ ഉത്പ്പാദനക്കുറവ് മറികടക്കാനുള്ള ഉത്തമ പരിഹാരമാണ്  തേനീച്ച വളര്‍ത്തല്‍. പച്ചക്കറികളില്‍ പൂവിടുന്ന സമയങ്ങളില്‍ കാര്യമായ രീതിയില്‍ പരാഗണം നടത്തുവാന്‍ തേനീച്ചകള്‍ക്ക് കഴിയും.  ഇത് മൂലം 20 മുതല്‍ 30 ശതമാനം വരെ ഉത്പ്പാദനം കുട്ടുവാന്‍ സാധിക്കും. ഇത് മാത്രമല്ല തെങ്ങ് അടക്കമുള്ള കൃഷികളില്‍ ഉദ്പ്പാതനം വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായകരമാണ്. ഇത്തരത്തില്‍ തേനീച്ച വളര്‍ത്തലിലൂടെ ഇരട്ട ലാഭം കണ്ടെത്തുവാനും കഴിയും. കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റവും സാമ്പത്തീക നേട്ടവും കൈവരിക്കുവാന്‍ കഴിയുന്ന തേനീച്ച വളര്‍ത്തല്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതാണ്. 

 

തേനീച്ച വളർത്തലിനെ പറ്റി ഹോര്‍ത്ടികൊര്പ് പല ക്ലാസ്സുകളും നടത്തുന്നുണ്ട്. കുടാതെ സബ്സിഡിയോടുകൂടി  തേനീച്ച കൂടുകൾ  അവിടെനിന്നും കിട്ടുന്നതാണ്.

 


Write a comment

Comments: 0