Poly House Farming

ഹരിതഗൃഹ കൃഷി – Poly house Farming


വിളകള്‍ എറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിന് ലഭിക്കുന്ന പ്രകാശം, മണ്ണിലെ താപനില, മണ്ണിലെ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് അനുയോജ്യമായ രീതിയില്‍ ആയിരിക്കണംഹരിതഗൃഹ കൃഷിരീതിയിൽ ഈ  ഘടകങ്ങള്‍ പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും

 

ഗുണങ്ങൾ - (Advantages)

1. ഒരു യുണിറ്റ് കൃഷി ഭൂമിയിൽ ഒരു യുണിറ്റ് ജലം കൊണ്ട് ഉണ്ടാക്കാവുന്ന കാര്ഷിക വിളകളുടെ അളവ് പതിന്മടങ്ങായി വർധിക്കുന്നു 

2. തുറന്ന കൃഷിയെ അപേക്ഷിച്ച് ഉത്പാദനക്ഷമത 300% വരെ കൂടുതലാണ് 

3. കാലാവസ്ഥാ നിയന്ത്രിതമായതിനാൽ ഏതു സമയത്തും കൃഷി ചെയ്യാൻ ആകും

4. പുറത്തു വളരുന്നതിനെ അപേക്ഷിച്ച് ഗുണമേന്മയും വിളകൾ 

5. വളം വേര്മണ്ഡലത്തിന് താഴേക്കിറങ്ങി ഭൂഗർഭജലം മലിനപ്പെടുന്നില്ല

6. 30% - 50% വരെ വളം ലാഭിക്കാൻ കഴിയും 

7. രോഗ-കീടബാധകൾ കുറവായിരിക്കും

8. ജൈവകീടനാശിനികൾ ഉപയോഗിച്ച് കീടനിയന്ത്രണം എളുപ്പമാണ് 

 

ന്യൂനതകൾ - (Disadvantages)

1. പരപരാഗണം വേണ്ട വിളകൾ കൃഷി ഇറക്കാൻ പറ്റില്ല

2. ഉയർന്ന മുതൽ മുടക്ക്.

3. ജാഗരൂകമായ ശ്രദ്ധയും പരിചരണവുമില്ലങ്കിൽ  രോഗകീടബാധ ഉണ്ടാകാനും ചെടികൾ മൊത്തത്തിൽ നശിക്കാനുമുള്ള സാധ്യത.

4. വിള പരിപാലനത്തെക്കുറിച്ചും വിപണിയെക്കുറിച്ചും നല്ല പരിജ്ഞാനം വേണം.

5. വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ, ഉയർന്ന ഉല്പ്പാദനശേഷിയുള്ള വിത്ത്, ഹരിതഗൃഹം നിർമ്മിക്കാനുള്ള സാധന സാമഗ്രികൾ എന്നിവ എല്ലായിടത്തും ആവശ്യാനുസരണം ലഭ്യമല്ല.

6. വിപണിയിലെ താല്പര്യങ്ങളെക്കുറിച്ചും വരുന്ന മാറ്റങ്ങളെക്കുറിച്ചും നല്ല അവബോധം ഉണ്ടായിരിക്കണം.

7. പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കണം.

8. യു. വി. ഷീറ്റു വൃത്തിയാക്കൽ ആയാസകരമാണ്.

 

 

Write a comment

Comments: 0