Open Precision Farming

തുറന്ന കൃത്യതാ കൃഷി - (Open Precision Farming)

 

ചെയ്യുന്ന രീതി - (Method)

1. മണ്ണ് പരിശോധിക്കുന്നു.

2. മണ്ണിൽ അമ്ലതക്കനുസരണമായി കുമ്മായം ചേർക്കുന്നു.

3. മണ്ണ് നല്ലതുപോലെ ഉഴുതുമറിക്കുന്നു.

4. 60 സെ.മീ. നീളവും 25 സെ.മീ. ഉയരവുമുള്ള വാരം ഒരുക്കുന്നു. 

5. ആവശ്യമുള്ള അടിവളം വാരത്തിൽ വിതറി മണ്ണുമായി ഇളക്കി ചേർത്ത് നിരപ്പാക്കുന്നു.

6. തുള്ളിനന സംവിധാനമൊരുക്കുന്നു.

7. പ്ലാസ്റ്റിക്‌ പുത ഉപയോഗിച്ച് വാരം പൊതിയുന്നു. 

8. വിളകൾക്ക് അനുയോജ്യമായ  അകലത്തിൽ  തുളയിടുന്നു.

9. ചെടികൾ / വിത്തുകൾ നടുന്നു. 

10. ഫെർറ്റിഗെഷൻ വഴി വെള്ളവും വളവും ആവശ്യാനുസരണം നല്കുന്നു.

 

ഗുണങ്ങൾ - (Advantages)

1. വർദ്ധിച്ച കാര്യക്ഷമതയോടുകൂടിയ വെള്ളത്തിന്റെ ഉപയോഗം

2. ഫലപ്രദമായ വളത്തിന്റെ ഉപയോഗം 

3. ഏറിയ വിള ഉല്പാദനം

4. സമാനമായതും ഗുണമേറിയതുമായ വിളവ്

5. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെടുന്നില്ല 

6. കളകൾ കുറയുന്നു

7. മണ്ണൊലിപ്പ് തടയുന്നു

8. ജോലിഭാരം കുറയുന്നു 

 

ന്യൂനതകൾ - (Disadvantages)

1. രോഗ, കീട പ്രതിരോധം ആയാസകരമാണ്  

2. അണ്ണാൻ, തത്ത, മറ്റു കിളികൾ എന്നിവ വിളകൾ അധികമായി നശിപ്പിക്കുന്നു 

3. ശക്തമായ  കാറ്റിലും മഴയിലും നശിപ്പിക്കപ്പെടാനുള്ള സ്ഥിതി വിശേഷം


Write a comment

Comments: 0